Sunday, May 5, 2024
keralaNews

കടുവയുടെ അപ്രതീക്ഷിത ആക്രമണം; യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കടുവയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് ഇതര സംസ്ഥാന യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ജില്ലയിലെ മലയോര മേഖലയായ കരുവാരക്കുണ്ടിനടുത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലതക്കാണ് പരിക്കേറ്റത്. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്റ്റേറ്റില്‍ വച്ചാണ് യുവതി കടുവയുടെ ആക്രമണത്തിനിരയായത്.പാന്ദ്രയിലെ കേരള എസ്റ്റേറ്റ് എ ഡിവിഷനില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുവെട്ടുന്ന ജോലി ചെയ്യുമ്പോഴാണ് പുഷ്പലതക്കു മുകളിലേക്ക് കടുവ ചാടി വീണത്.കടുവ ആക്രമിക്കുമ്പോള്‍ പുഷ്പലതയ്‌ക്കൊപ്പം ഭര്‍ത്താവും മറ്റൊരു തൊഴിലാളിയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ പുഷ്പലതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കരുവാരക്കുണ്ട് വനാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസമായി കടുവ ഭീതി നിലനില്‍ക്കുന്നുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിക്കുകയും ചെയ്തിരുന്നു. മേഖലയില്‍ കെണി സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.സൈലന്റ് വാലിയുടെ ബഫര്‍ സോണ്‍ പ്രദേശത്തോട് ചേര്‍ന്ന വനമേഖലയിലാണ് കടുവ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്.തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രണത്തില്‍ മതിയായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.