Friday, May 17, 2024
keralaNews

കടുത്തുരുത്തിയില്‍ എസ്‌ഐയെ കൈക്കൂലി വാങ്ങവേ പിടികൂടി.

കടുത്തുരുത്തിയില്‍ എസ്‌ഐയെ കൈക്കൂലി വാങ്ങവേ പിടികൂടി. കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അനില്‍കുമാര്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിനു വേണ്ടി സ്റ്റേഷന് മുന്നില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോള്‍ ആയിരുന്നു അറസ്റ്റ്.

പാലക്കാട് സ്വദേശി വിനോയിയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ഇയാളില്‍നിന്ന് 20000 രൂപ അനില്‍കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇന്ന് 5000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് വിനോയ് വിജിലന്‍സിനെ അറിയിച്ചത്. അനില്‍കുമാറിനെ കുറിച്ച് വ്യാപകമായ പരാതിയുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.