Tuesday, May 21, 2024
keralaNews

പിരാരൂര്‍, കോട്ടായി ഭാഗങ്ങളില്‍ നിന്ന് പോത്തുകളെ മോഷ്ടിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

നെടുമ്പാശേരി; പിരാരൂര്‍, കോട്ടായി ഭാഗങ്ങളില്‍ നിന്ന് പോത്തുകളെ മോഷ്ടിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. കോട്ടയം നെടുംകുന്നം അണിയറ അപ്പുമോന്‍ (26), വെള്ളാവൂര്‍ പായിക്കുടി സതീഷ്‌കുമാര്‍ (37), സഹോദരന്‍ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി അബ്ദുല്‍ സലാം (27) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോത്തിനെ കടത്താന്‍ ഇവര്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയാണ് പിരാരൂരില്‍ നിന്ന് രണ്ടും കോട്ടായില്‍ നിന്ന് ഒന്നും വീതം പോത്തുകള്‍ മോഷണം പോയത്. വൈകുന്നേരങ്ങളില്‍ പാടത്തും ഗ്രാമപ്രദേശങ്ങളിലും കറങ്ങി നടന്ന് പോത്തിനെ കണ്ടു വെക്കുകയും രാത്രി പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോകുകയുമാണ് ഇവര്‍ ചെയ്യുന്നത്. അപ്പുമോന് നെടുങ്കുന്നത്ത് മാംസ വ്യാപാര സ്ഥാപനമുണ്ട്. പോത്തുകളെ ഇവിടെ എത്തിച്ച് മാംസ വില്‍പന നടത്തുകയാണ് പതിവ്.