Friday, April 26, 2024
keralaNews

ഓഫീസില്‍ പോകാതെ തന്നെ പഞ്ചായത്തിന്റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും.

 

നേരിട്ട് പഞ്ചായത്ത് ഓഫീസില്‍ പോകാതെ തന്നെ പഞ്ചായത്തിന്റെ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതാണ്. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്‍മെന്റ് മാനേജ്‌മെന്റ് സിസ്റ്റം(ഐഎല്‍ജിഎംഎസ്) എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെയാണ് സേവനങ്ങള്‍ ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന വ്യത്യസ്ത ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ ഇനി കൈകാര്യം ചെയ്യാനാകും.

അപേക്ഷകര്‍ വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം യൂസര്‍ ഐഡി സൃഷ്ടിക്കണം. തുടര്‍ന്ന് അപേക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. ഇ-പേയ്‌മെന്റിനുള്ള സൗകര്യവുമുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാന്‍(ഇആര്‍പി) സോഫ്റ്റ്വെയറാണ് ഇതില്‍ ഉപയോഗിക്കുന്നത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പോലെ ചുരുക്കം സേവനങ്ങള്‍ മാത്രമാണ് ഇതിനു പുറത്തു വരുന്നത്.154 ഗ്രാമ പഞ്ചായത്തുകളിലാണു ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ എല്ലാ പഞ്ചായത്തുകളിലുമെത്തിക്കാനാണ് ശ്രമം.