Saturday, April 27, 2024
keralaNews

ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി.

ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ഇനിയും രോഗംവരാത്ത അന്‍പതുശതമാനംപേര്‍ കേരളത്തിലുണ്ട്. ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കാക്കിയാണ് മുന്നറിയിപ്പ്. അതേസമയം പുതുക്കിയ ലോക്ഡൗണ്‍ മാനദണ്ഡപ്രകാരം അടച്ചിടുന്ന പ്രദേശങ്ങളുടെ പട്ടിക ഇന്ന് വൈകിട്ടോടെ കലക്ടര്‍മാര്‍ പ്രഖ്യാപിക്കും. 60 കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് തുടങ്ങി.ഇരുപതാം തീയതിയാകുമ്പോഴേക്കും ആകെ നാല് ലക്ഷത്തി അറുപതിനായിരം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നാണ് കാരണമായി പറയുന്നത്. പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഹോം ഐസൊലേഷന്‍ നടപ്പാക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും സംസ്ഥാനം സന്ദര്‍ശിച്ച സംഘം കുറ്റപ്പെടുത്തുന്നുണ്ട്. ഈ മുന്നറിയിപ്പും ആഘോഷകാലവും കണക്കിലെടുത്താണ് സംസ്ഥാനം ലോക്ഡൗണ്‍ മാനദണ്ഡം കടുപ്പിച്ചത്. കജഞ 8ല്‍ കൂടതലുള്ള തദേശ വാര്‍ഡുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. വൈകിട്ട് കലക്ടര്‍മാര്‍ ഈ സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ പ്രതിവാര രോഗവ്യാപനത്തോത് പത്തില്‍ കൂടുതലുള്ള സ്ഥലങ്ങളിലായിരുന്നു ലോക്ഡൗണ്‍. വാക്‌സീന്‍ ക്ഷാമത്തിന് ശേഷം അഞ്ച് ലക്ഷത്തിെേലറ ഡോസ് വാക്‌സീന്‍ എത്തിയതോടെ എല്ലാ ജില്ലകളിലും വാക്‌സിനേഷനും രാവിലെ മുതല്‍ പുനരാരംഭിച്ചു. 60 കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും കുത്തിവയ്പ്പ് 15-നകം പൂര്‍ത്തിയാക്കുകയാണ് പ്രധാനലക്ഷ്യം.. വാക്‌സീന്‍ കിട്ടാനുള്ള 60 കഴിഞ്ഞവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കും. മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് കിടപ്പുരോഗികളുടെ കുത്തിവയ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.