Friday, April 26, 2024
indiakeralaNews

ഓണം സ്‌പെഷ്യല്‍ ചെന്നൈ, ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെ.

ചെന്നൈ, ബെംഗളൂരു ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെ.എറണാകുളത്തു നിന്നു വൈകുന്നേരം 5ന് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ ഡീലക്‌സ് ബസ് പിറ്റേ ദിവസം രാവിലെ 7.50ന് ചെന്നൈയിലെത്തും. വൈകിട്ട് 5ന് പുറപ്പെട്ടു രാവിലെ 7.30ന് എറണാകുളത്ത് തിരിച്ചെത്തും. യാത്ര ടിക്കറ്റ് നിരക്ക് 1240 രൂപയായിരിക്കും. ബെംഗളൂരു ബസ് (ബത്തേരി, മൈസൂരു വഴി) വൈകിട്ട് 4.45ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 5.20ന് ബെംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേന്ന് പുലര്‍ച്ചെ 3.40ന് എറണാകുളത്ത് എത്തും. ടിക്കറ്റ് 894 രൂപ.

സംസ്ഥാനങ്ങളുടെ കോവിഡ് പോര്‍ട്ടലുകളില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ ഏതെങ്കിലും സര്‍വീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. യാത്രയിലുടനീളം മാസ്‌ക് ധരിക്കണം. യാത്രക്കാര്‍ മൊബൈലില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നത് നിര്‍ബന്ധമാണ്. കേരള, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ യാത്രാനുമതി നിഷേധിച്ചാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും കെഎസ്ആര്‍ടിസി റീഫണ്ട് ചെയ്യും.

26 മുതലാണു ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുളള സര്‍വീസുകള്‍ തുടങ്ങുക. പാലക്കാട്, സേലം വഴിയുളള തിരുവനന്തപുരം-ബെംഗളൂരു സര്‍വീസ് രാത്രി 8.10ന് എറണാകുളത്ത് എത്തും. തിരികെ ബെംഗളൂരുവില്‍ നിന്നു രാത്രി 7ന് പുറപ്പെട്ടു രാവിലെ 7.15ന് എറണാകുളത്ത് എത്തും. ടിക്കറ്റ് നിരക്ക് 1181 രൂപ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന സര്‍വീസുകളില്‍ കെഎസ്ആര്‍ടിസി 10% അധിക നിരക്ക് ഈടാക്കും. കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ ബാധ്യസ്ഥരാണ്.