Thursday, May 16, 2024
keralaNewsObituary

ഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

കൊല്ലം ചവറ തേവലക്കരയില്‍ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (37) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ഓണം ബംപറെടുത്ത് അജിത്തിനെ ഏല്‍പ്പിച്ചിരുന്നു. നറുക്കെടുപ്പിനു മുന്‍പ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ തര്‍ക്കമായി. വാക്കുതര്‍ക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കയ്യില്‍ വെട്ടുകയായിരുന്നു. രക്തംവാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേവദാസിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം അജിത് തടഞ്ഞു. പൊലീസ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അവിടെ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു.