Friday, May 17, 2024
keralaNews

  ഓട്ടോ ടാക്സി സ്റ്റാൻന്റ് ; എരുമേലി ടൗണിലെ പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കമെന്നാവശ്യം ശക്തമാകുന്നു.

എരുമേലി: നൂറു കണക്കിന് ഓട്ടോ ടാക്സി തൊഴിലാളികളെ പട്ടിണിയിലാകുന്ന ടാക്സി സ്റ്റാൻന്റ് പ്രശ്ന പരിഹാരമായി എരുമേലി ടൗണിലെ പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം എരുമേലി ടൗണിൽ  മുണ്ടക്കയം പാതയിൽ ഓട്ടോ ടാക്സി പാർക്കിംഗ് പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരം തടഞ്ഞതാണ് പുതിയ സ്റ്റാൻന്റിനായി
പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കമെന്നാവശ്യം ഉയരാൻ കാരണമായത്. എരുമേലിയിലെ ടാക്സി സ്റ്റാൻന്റ് വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി ഗ്രാമ പഞ്ചായത്തുകൾ പദ്ധതി നടപ്പാക്കാൻ കാട്ടിയ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണം. എരുമേലി ടൗണിൽ ടാക്സി സ്റ്റാൻന്റിനായി സ്ഥലം കണ്ടെത്തിയെങ്കിലും ഇന്ന് ആ സ്ഥലം സ്വകാര്യ വ്യക്തിയുടെ കയ്യിലാണ്.പുറംമ്പോക്ക് ഭൂമി സംബന്ധിച്ചുള്ള വിവരങ്ങൾ പഞ്ചായത്തിന്റെ കൈവശമുണ്ടെങ്കിലും
നടപടിയെടുക്കാൻ കഴിയുന്നില്ല.എരുമേലി ടൗണിലെ മൂന്ന് ഭാഗത്തേക്കുള്ള റോഡിന്റെ ഇരുവശത്തും ഓട്ടോയും മറ്റ് ടാക്സികളും യാതൊരു സുരക്ഷയുമില്ലാതയാണ് കിടക്കുന്നത്.വിവിധ യൂണിയനുകൾ ടാക്സി സ്റ്റാൻന്റ്  വേണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.എരുമേലി ടൗണിൽ പല ഭാഗത്തായി കിടക്കുന്ന പുറംമ്പോക്ക് ഭൂമി പഞ്ചായത്ത് പിടിച്ചാൽ മാത്രമേ എരുമേലിയിലെ ടാക്സി സ്റ്റാൻന്റ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുയെന്നും നാട്ടുകാർ പറഞ്ഞു.