Monday, May 13, 2024
NewsSportsworld

ഐ.പി.എല്‍ സെപ്തംബറില്‍ 19ന്; ഫൈനല്‍ ഒക്‌ടോബര്‍ 15ന്

കോവിഡിന്റെ രണ്ടാം തരംഗം മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് പുനഃരാരംഭിക്കുമെന്ന് സൂചന. യു.എ.ഇയിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബി.സി.സി.ഐയും എമിറേറ്റസ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ പുരോഗമിക്കുകയാണ്. ദുബൈ, അബുദാബി, ഷാര്‍ജ തുടങ്ങിയ നഗരങ്ങളിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. 25 ദിവസത്തിനുള്ളിലായിരിക്കും ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. വിദേശതാരങ്ങളെ ഉറപ്പാക്കാന്‍ വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബി.സി.സി.ഐ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ട്വന്റി 20 ലോകകപ്പ് ഉള്‍പ്പടെ നടക്കുന്ന സാഹചര്യത്തില്‍ എത്രത്തോളം വിദേശതാരങ്ങള്‍ ടൂര്‍ണമെന്റിനെത്തുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്.ഇംഗ്ലണ്ട് താരങ്ങള്‍ ടൂര്‍ണമെന്റിനെത്തില്ലെന്നാണ് സൂചന. ഇത് ചില ഐ.പി.എല്‍ ടീമുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.