Friday, May 17, 2024
keralaNews

കോട്ടയം ജില്ലയില്‍ 1154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 1154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തുന്നത്. 20.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1146 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5545 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 491 സ്ത്രീകളും 147 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.264 പേര്‍ രോഗമുക്തരായി. 5850 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.