Monday, May 13, 2024
HealthkeralaNews

ഒമിക്രോണ്‍; നാലു പേരുടെ പരിശോധനാ ഫലം കാത്ത് കേരളം

ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കെ നാലു പേരുടെ പരിശോധനാ ഫലം കാത്ത് കേരളം. റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ നാലുപേരുടെ സാംപിളുകളാണ് പരിശോധിക്കുന്നത്. കൂടുതല്‍ പേരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിനായി ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി സംസ്ഥാനം ശ്രമം തുടങ്ങി.ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ ഒമിക്രോണ്‍ സാന്നിധ്യം തിരിച്ചറിയാനാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗബാധിതരുടെ എണ്ണമുയര്‍ന്നാല്‍ സാംപിളുകളെല്ലാം ജനിതക ശ്രേണീകരണത്തിനായി ഉയര്‍ന്ന തലത്തിലുള്ള ലാബുകളിലേയ്ക്ക് അയയ്ക്കുക പ്രായോഗികമല്ലാത്തതിനാലാണ് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പായിട്ടില്ല.