Friday, March 29, 2024
keralaNews

ചെറുവള്ളിയിലെ അനധികൃത ഭൂമി;സമഗ്ര അന്വേഷണം വേണം

എരുമേലി : ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭൂപരിധി ലംഘിച്ച് ബിലീവേഴ്സ് ചര്‍ച്ച് ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ലാന്‍ഡ് ബോര്‍ഡ് തീരുമാനം നടപ്പിലാക്കണമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. ചെറുവള്ളിയിലെ സര്‍ക്കാര്‍ ഭൂമി ചെങ്ങറയിലെയും, അരിപ്പയിലെയും ഭൂരഹിതര്‍ക്കും, മാറ്റിതര ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീനിപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഭൂമി അവകാശ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ കൊല്ലത്ത് നടക്കുന്ന ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനത്തില്‍ ഭൂ പ്രക്ഷോഭത്തിന് കൃത്യമായി രൂപരേഖ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.പി കെ കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല പ്രസിഡന്റ് ബിനു ചക്കാല, ഭീം മിഷന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് സജി കെ ചേരമന്‍, തങ്കച്ചന്‍ സി ജെ, മണിലാല്‍ പി, രാമചന്ദ്രന്‍ വടശ്ശേരിക്കര, ഷിജോ വലിയപാതാല്‍, അജി എം ചാലക്കലേരി, ഋഷികുമാര്‍ എം ടി, സരോജിനി വാലുങ്കല്‍, അമ്മിണി അണിയറ, ഓമനക്കുട്ടന്‍, സോമന്‍ അടൂര്‍, കെ. കെ കേശവന്‍,ശശി ടി, മിനി കൃഷ്ണന്‍ അശോകന്‍ ബി പ്രസംഗിച്ചു.എരുമേലി ടൗണില്‍ ഭൂഅവകാശ റാലിയും പൊതുസമ്മേളനവും നടന്നു.