Wednesday, May 8, 2024
keralaNews

ഐ.ബി.എൽ.അക്കാദമി യുടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് സെറിമണി 7 ന്.

എരുമേലി: ഐ.ബി.എൽ. അക്കാദമി മാർഷൽ ആർട്സ്  രംഗത്ത്  പ്രദേശത്തിനാകെ അഭിമാനകരമായ രീതിയിൽ പുതുതലമുറയെ വാർത്തെടുക്കുന്നതിൽ  പ്രവർത്തിക്കുന്ന കരാത്തെയുടെയും യോഗയുടെയും പരിശീലന കേന്ദ്രമായ
ഐ.ബി.എൽ. അക്കാദമി യുടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് സെറിമണി 7 ന് നടക്കുമെന്ന്  അക്കാദമി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ചിട്ടയായ ജീവിത ക്രമവും ഭക്ഷണ ശീലങ്ങളും നിരന്തര പരിശീലനങ്ങളും വഴി കരുത്തുറ്റ ശരീരവും മനസും,ദുശീലങ്ങളില്ലാത്ത ഉത്തമപൗരൻമാരെ സൃഷ്ടിയ്ക്കുകയെന്നതാണ് അക്കാദമിയുടെ ലക്ഷ്യമെന്നും കഴിഞ്ഞ മുപ്പത്  വർഷത്തെ പ്രവത്തനങ്ങളിലൂടെ അക്കാദമിയുടെ നിരവധി അംഗങ്ങൾ ആയോധനകലയിൽ രാജ്യത്തിന്  തന്നെ അഭിമാനകരമായ  ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
അക്കാദമി ചെയർമാൻ  ഷിഹാൻ ഡോ. കെ ജെ ജോസഫ് അഞ്ച്  സെക്കന്ററിനുള്ളിൽ  മൂന്നു ഇരുമ്പുദണ്ഡുകൾ വെറും കൈകൊണ്ട് അടിച്ചൊടിച്ചതിനും,ഒരു മണിക്കൂറിൽ രണ്ടായിരത്തിതൊണ്ണൂറ്റിരണ്ടും , ഒരു മിനിട്ടിൽ നൂറ്റിരുപത്തിനാലും പുഷ്അപ്പുകൾ എടുത്തതിനും നിലവിൽ ലോകറെക്കോർഡിന് ഉടമയാണ്. ഇന്ത്യൻ ഓഫ് റെക്കോർഡ് 2021 ലെ അറ്റംപ്റ്റിൽ ഡോക്ടർ കെ.ജെ.ജോസഫിന് ഒരു മിനിറ്റിൽ നൂറ്റിയെൺപതു മൗണ്ടൻ ക്ലൈമ്പിങ്ങിനും ,രാഹുൽ രാജുവിന് മിനിട്ടിൽ അമ്പത്തിമൂന്ന് ബാക്ക് ആൻഡ് ഹോർത്ത് പുഷ്അപ്പിനും,ലോക റെക്കോർഡും,സിദ്ധാർഥ് സുജിത്തിന് ഒരു മിനിട്ടിൽ നൂറ്റിപ്പതിനേഴ്സ് നോൺ സ്റ്റോപ്പിക്കുകൾക്കും സേറ എൽസ ജോഷി, പ്രഭുത പ്രതീഷ്  എന്നിവർക്ക് നൂറ്റിഇരുപത്തിമൂന്നു മിനിട്ട് ഫുൾ സ്ട്രച്ചിങ്ങിനും ഇന്ത്യൻ റെക്കോർഡും ലഭിക്കുകയുണ്ടായി. 2022 ജനുവരി 7 ന്  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്  മുക്കൂട്ടുതറ  വളകൊടിയിൽ  ഓഡിറ്റോറിയത്തിൽ അക്കാദമിയുടെ ഈ വർഷത്തെ ബ്ലാക്ക് ബെൽറ്റ് അവാർഡിങ്ങ് സെറിമണി  കേരള ഇറിഗേഷൻ ജലവിഭവ വകുപ്പു മന്ത്രി  റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കുന്നു.ഇതിനോടനുബന്ധിച്ച്  വിസ്മയം ജനിപ്പിക്കുന്നു ആയോധനാകലാഭ്യാസ പ്രകടനങ്ങളും നടക്കും.  ഷിഹാൻ ഡോ. കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായി ഡോക്ടർ എൻ. ജയരാജ്  കേരള ചീഫ് വിപ്പ്  പങ്കെടുക്കും.  അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. അഡ്വ: പ്രമോദ് നാരായണൻ റാന്നി എം.എൽ.എ റെക്കോർഡ് വിതരണം നടത്തും.  ബ്ലാക്ക് ബെൽറ്റ് വിതരണം ഹാൻഷി എം.എസ്.രവീന്ദ്രൻ നിർവ്വഹിക്കും.
അവാർഡ് പ്രഖ്യാപനം ഗിന്നസ് മാഡസ്വാമി (റെക്കോർഡ് അറ്റംപ്റ്റ് ഒഫീഷ്യൽ ജൂറി) നടത്തും. ചടങ്ങിൽ എരുമേലി എസ്.എച്ച്.ഒ മനോജ് മാത്യു.ജർലിൻ വി. സ്കറിയ  വെച്ചുച്ചിറ എസ്.എച്ച് ഒ മറിയാമ്മ മാത്തുക്കുട്ടി വാർഡംഗം, എരുമേലി ഗ്രാമപഞ്ചായത്ത്), ബിൻസി, ചേന്നാട്ട്  (വാർഡംഗം .മുണ്ടക്കയം ഗ്രാമപഞ്ചായത്ത്) , ഫാദർ ജോസ് വരിക്കമാക്കൽ, ഫാദർ സെബിൻ, ഉള്ളാട്ട്, (വികാരി, മാർത്തോമ്മാ ശ്ലീഹാർച്ച് എന്നിവർ സംസാരിക്കും.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാദമി ചെയർമാൻ  ഷിഹാൻ  ഡോ.  കെ ജെ ജോസഫ് ,
മറ്റ് പ്രതിനിധികളായ മുജീബ് റഹ്മാൻ,ബിനു ചെറിയാൻ , ജിനോഷ്, റജി കെ ആർ , സോണിയ റ്റി.എ , ഗായത്രി ഷാജി എന്നിവർ പങ്കെടുത്തു.