Thursday, May 2, 2024
indiakeralaNews

ഐശ്വര്യം കിട്ടാനായി പൂവന്‍കോഴിയെ ബലി കൊടുക്കാന്‍ പോയ പൂജാരി കെട്ടിടത്തില്‍നിന്നും വീണു മരിച്ചു.

ചെന്നൈ:പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുന്‍പ് ഐശ്വര്യം കിട്ടാനായി പൂവന്‍കോഴിയെ ബലി കൊടുക്കാന്‍ പോയ എഴുപതുകാരനായ പൂജാരി അതേ കെട്ടിടത്തില്‍നിന്നും വീണു മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. പൂജാ കര്‍മങ്ങള്‍ ചെയ്യുന്ന രാജേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. ബലി കൊടുക്കാന്‍ കൊണ്ടുവന്ന പൂവന്‍കോഴി പറന്നുപോയി.മൂന്നു നിലയുള്ള കെട്ടിടത്തില്‍നിന്നും വീണാണ് ഇയാള്‍ മരിച്ചത്. കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി െകാടുക്കാന്‍ തീരുമാനിച്ചത്. ഗൃഹപ്രവേശനത്തിനു മുന്‍പ് കോഴിയെ ബലി കൊടുത്താല്‍ ഐശ്വര്യം ഉണ്ടാകുമെന്നു ധരിപ്പിച്ചു. രാജേന്ദ്രനെയാണ് ഇക്കാര്യം എല്‍പ്പിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ പൂവന്‍കോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രന്‍ കാല്‍വഴുതി കെട്ടിടത്തിനു മുകളില്‍നിന്നും വീഴുകയായിരുന്നു. ഈ സമയം കയ്യിലുണ്ടായിരുന്ന കോഴി പറന്നുപോവുകയും ചെയ്തു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു.