Sunday, June 16, 2024
keralaNews

ഐഎഎസ് തലത്തില്‍ അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണചുമതലയില്‍ നിയമിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി.  തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകിക്ക് നോര്‍ക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി.  ബിജു പ്രഭാകറാണ് കെഎസ്ഇബിയുടെ പുതിയ ചെയര്‍മാന്‍.