Tuesday, May 14, 2024
keralaNews

ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ട്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ ശക്തമായ മഴയുണ്ടാവില്ല. തമിഴ്‌നാട്ടില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി തുടരുന്നു. ഞായറാഴ്ചവരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ, മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാല് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതം ആണ് ഉയര്‍ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി, കല്‍പ്പാത്തി പുഴയിലെ ജലനിരപ്പുയര്‍ന്നു.