Friday, May 17, 2024
keralaNews

എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചു; കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ രാജിവെച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പള്‍ ജയദേവന്‍ രാജിവെച്ചു. നിയമനത്തിന് ശേഷം വൈസ് പ്രിന്‍സിപ്പാളിന് ചുമതല വീതിച്ച് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എ. വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. കേരളവര്‍മ്മയില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്.

കാലാവധി പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷം കൂടി ബാക്കിയുള്ള സാഹചര്യത്തിലാണ് ജയദേവന്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം ഒഴിഞ്ഞത്. രാജി സംബന്ധിച്ച് അദ്ദേഹം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ ഉണ്ടായ സാഹചര്യമെന്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത് ഭരണ പ്രതിസന്ധിക്ക് കാരണമാകും, ഈ സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.