Wednesday, May 15, 2024
keralaNewspolitics

ജില്ലാ പഞ്ചായത്ത് എരുമേലി സീറ്റ് കൈവിട്ടുപോയി ;കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികളുടെ വ്യാപക പ്രതിഷേധം.

ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയരുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രകാശ് പുളിക്കലിന് സ്ഥാനാര്‍ത്ഥിയാക്കാന്‍ എരുമേലി കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നു.എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് എരുമേലി സീറ്റ് അട്ടിമറിക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് എരുമേലി സീറ്റില്‍ മത്സരിക്കാന്‍ നേതാക്കന്മാര്‍ ‘ക്യൂ നില്‍ക്കുമ്പോഴാണ് കാഞ്ഞിരപ്പള്ളി നിന്നും മറ്റൊരു നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്.എന്നാല്‍ ഏറെ പ്രതീക്ഷയോടെ പ്രകാശ് പുളിക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി കാത്തിരുന്ന യുവതലമുറയടക്കമുള്ള കോണ്‍ഗ്രസ് അണികളാണ് നേതൃത്വത്തിനെതിരെ പരസ്യമായി തിരിഞ്ഞിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മത്സരിക്കാന്‍ എരുമേലിയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇല്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ചിലരുടെ ശ്രമം. ഇത് എരുമേലി പഞ്ചായത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും സാരമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.എരുമേലി മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരേയും നാണം കെടുത്തിയ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.ഐ ഗ്രൂപ്പ് നേതാവ് കൂടിയായ പ്രകാശ് പുളിക്കലിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും -മുസ്ലിം ലീഗും നിര്‍ദ്ദേശിച്ചെങ്കിലും അട്ടിമറി രാഷ്ട്രീയത്തിന്റെ തരംതാണ ഗ്രൂപ്പിസത്തില്‍ എരുമേലിയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരേയും അപമാനിച്ചുവെന്നാണ് വിലയിരുത്തല്‍.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ പഞ്ചായത്ത് അംഗമായി വിജയിച്ച് അഴിമതിയില്ലാത്ത കറകളഞ്ഞ ഒരു കോണ്‍ഗ്രസ് നേതാവായി ഉയര്‍ന്നുവന്ന പ്രകാശ് പുളിക്കന് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാനം നിഷേധിക്കുകയായിരുന്നു. അധികാരത്തിനോ -സീറ്റിനുവേണ്ടി ആരുടെയും മുന്നില്‍ കൈ നീട്ടാത്ത യുവനേതാവിന് തന്നെ സീറ്റ് ലഭിക്കുമെന്ന് വിശ്വസിച്ച കോണ്‍ഗ്രസുകാരുടെ സ്വപ്നങ്ങളെ തകിടം മറിയുകയായിരുന്നു ഈ തീരുമാനം.
കഴിഞ്ഞ തവണയും മത്സരിച്ച് വിജയിച്ച മാഗി ജോസഫും എരുമേലി സ്വദേശി തന്നെയായിരുന്നു. ആസ്ഥാനത്തെക്കാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കോണ്‍ഗ്രസ് നേതാവിനെ രംഗത്തിറക്കുന്നത്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലിം ലീഗിന്റെ മുന്‍ പഞ്ചായത്തംഗത്തിന് സിപിഎം സീറ്റ് നല്‍കിയില്ല എന്ന കാരണത്താല്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും സീറ്റ് നല്‍കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനും എരുമേലി കോണ്‍ഗ്രസിന് നഷ്ടമാകുന്നത് .