Tuesday, May 14, 2024
keralaNewsObituary

എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന. എസ്‌ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് യൂനിറ്റ് ഗ്രേഡ് എസ്‌ഐ ജെയിംസ് ശൗര്യാര്‍ ആണ് മരിച്ചത്. രാജാക്കണ്ടം സ്വദേശിയാണ്. വണ്ടന്‍മേട്ടിലാണ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടന്‍മേട്ടിലെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സ് പൊളിച്ചുനീക്കിയ കാടുപിടിച്ച സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് ആണ്‍ കുട്ടികളുമുണ്ട്.മുമ്പ് ഇവിടുത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ജെയിംസ് ശൗര്യാര്‍ താമസിച്ചിരുന്നത്.ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.