Friday, May 17, 2024
keralaNews

എക്സൈസിന് ഇനി മാസപ്പടി തരില്ല: ചോദിച്ചാല്‍ പരാതി നല്‍കും

തൃശൂര്‍:എക്‌സൈസിന് മാസപ്പടി നല്‍കരുതെന്ന തീരുമാനവുമായി ബാര്‍ ഉടമകളുടെ സംഘടന. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ തൃശൂര്‍ മേഖല കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇനിമുതല്‍ ആരെങ്കിലും മാസപ്പടി ചോദിച്ചാല്‍ പരാതി നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.2017 ല്‍ തന്നെ ഇക്കാര്യം നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മദാസ് പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നതായി ഉടമകള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. 12 മാസത്തേക്കുള്ള മാസപ്പടി കൂടാതെ മൂന്ന് ഫെസ്റ്റിവെലുകളിലേക്കുള്ള (ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍) മാസപ്പടിയും ചേര്‍ത്ത് വാങ്ങുന്നുവെന്നും ആരോപണമുണ്ട്.