Friday, May 17, 2024
keralaNewspolitics

അപ്രായോഗികമായ തീരുമാനങ്ങള്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്നു. പി.സി ജോര്‍ജ്

കോവിഡ് നിയന്ത്രണങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യത്തില്‍ അപ്രായോഗികമായ തീരുമാനങ്ങള്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുകയാണെന്നും പരിഹാരമുണ്ടക്കുവാന്‍ വ്യാപാര സമൂഹം മുന്നിട്ടിറങ്ങണമെന്നും കേരള ജനപക്ഷം സെക്യുലര്‍ ചെയര്‍മാന്‍ പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങളും വ്യാപാര സമൂഹവും എന്ന ഓണ്‍ലൈന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് അതാതു പ്രദേശത്തെ വ്യാപാര സമൂഹം ചെറിയ തുക പിരിച്ചെടുത്തുകൊണ്ട് ആ പ്രദേശത്തെ കോവിഡ് ബാധിതരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യിപ്പിക്കുകയും അവര്‍ക്കുവേണ്ട സഹായം എത്തിച്ചു നല്‍കുവാന്‍ തയ്യാറായെങ്കില്‍ എല്ലാ ദിവസവും കട തുറക്കുവാനുള്ള സാഹചര്യം ഉണ്ടാകും. ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് മുന്‍പില്‍ നല്‍കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.