Sunday, May 19, 2024
AgricultureNews

കൃഷി ഭവൻ അറിയിപ്പ്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പച്ചക്കറിക്കൃഷി വികസന പദ്ധതികളിൽ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

1. മഴമറക്കൃഷി : എല്ലാ സീസണിലും പച്ചക്കറി കൃഷി ചെയ്യുവാൻ മഴമറ നിർമ്മിക്കുന്നതിന് 100 sq m ന് 50000/- രൂപ വരെ ധനസഹായം നൽകുന്നു.

2. പച്ചക്കറി കൃഷി :നിലവിൽ പച്ചക്കറി കൃഷി ചെയ്യുന്ന (കുറഞ്ഞത് 10 സെന്റ്)
കർഷകർക്ക് ധനസഹായം.

സുഗന്ധവ്യഞ്ചന വികസന പദ്ധതി

1. ഇഞ്ചി കൃഷി
നിലവിൽ ഇഞ്ചി കൃഷി ചെയ്യുന്ന (കുറഞ്ഞത് 25 സെന്റ്)
കർഷകർക്ക് ധനസഹായം.

2. കുരുമുളക് കൃഷി വികസനം
കുറഞ്ഞത് 25 സെന്റ് സ്ഥലത്തു കുരുമുളക് തൈകൾ വച്ചു പിടിപ്പിക്കാൻ ഉദ്ദേശമുള്ളവർക്ക് നടീൽ വസ്തുക്കൾ വിതരണം.

അപേക്ഷകർ 2021-22 വർഷത്തെ കരം, ബാങ്ക് പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ കോപ്പികളുമായി അപേക്ഷ സമർപ്പിക്കേണ്ടത്താണ്.