Sunday, May 19, 2024
keralaNews

എരുമേലി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു .

എരുമേലി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു.ഇദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് പോലീസുകാരെ ക്വാറന്റെനില്‍ പ്രവേശിപ്പിച്ചതായി എരുമേലി പോലീസ് എസ് എച്ച് സജി ചെറിയാന്‍ പറഞ്ഞു.എരുമേലി പോലീസ് സ്റ്റേഷനില്‍ ജോലിയിലുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.പകരം സംവിധാനം ഒരുക്കിയതായി അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം കുറവാണെങ്കിലും വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരും
ആശങ്കയിലാണ്.ഇതിനിടെയാണ് എരുമേലി പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.