Monday, May 13, 2024
keralaNews

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;മടക്കയാത്രയ്ക്ക് സുരക്ഷയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും നൽകുന്നു .

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്നും എത്തിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംഘത്തിന്റെ മടക്കയാത്രയ്ക്ക് പൂര്‍ണ സുരക്ഷയൊരുക്കി മോട്ടോര്‍വാഹനവകുപ്പ് മാതൃകയായി .നിലയ്ക്കല്‍ മുതല്‍ എരുമേലി വഴി സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശം വരെ സുരക്ഷിതമായ യാത്ര ഒരുക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് മാതൃകയായി തീര്‍ന്നത്.തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഭക്ഷണവും, വെള്ളവും,ചികിത്സ സഹായം അടക്കം നല്‍കാനും ഉദ്യോഗസ്ഥര്‍ മറന്നില്ല.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായാണ് ഈ കരുതല്‍ സുരക്ഷാ ഉണ്ടായത് .

റോഡ് സേഫ് സോണ്‍ എരുമേലി കണ്‍ട്രോളിംഗ് ചാര്‍ജ് ഓഫീസര്‍ ഷാനവാസ് കരീമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തീര്‍ഥാടകരുടെ മടക്കയാത്ര അടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്ന ദുഃഖിതരായ ഇവരെ പ്രശ്‌നത്തിന് ഗൗരവം പറഞ്ഞു മനസ്സിലാക്കി സമാധാനത്തോടെ യാത്രയാക്കുകയായിരുന്നു.നിലയ്ക്കല്‍ മുതല്‍ അതിര്‍ത്തി വരെയുള്ള സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ചെയിന്‍ പെട്രോളിങ് സംഘമാണ് അയ്യപ്പഭക്തര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എല്ലാ സഹായവും നല്‍കിയത്.