Wednesday, May 15, 2024
keralaLocal NewsNews

എരുമേലിയിൽ കെഎസ്‌യു കൊടിമരം തകർത്തു. 

    കൊടിമരം സ്ഥാപിച്ചാൽ ഇനിയും തകർക്കുമെന്ന്  ഭീഷണി. 

എരുമേലി:എരുമേലി എംഇഎസ് കോളേജിൽ സ്ഥാപിച്ച കെ എസ് .യുവിന്റെ  കൊടിമരം തകർത്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇടുക്കിയിൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജ്  രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംഇഎസ് കോളേജിലും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനുശേഷമാണ് കൊടിമരം തകർത്തതെന്നും യൂണിറ്റ് പ്രസിഡന്റ് അലൻ,സെക്രട്ടറി ആൽബിൻ സോജൻ എന്നിവർ പറഞ്ഞു
കൊടിമരം സ്ഥാപിച്ചാൽ ഇനിയും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സ്ഥാപിച്ച  കൊടിമരമാണ്  തകർത്തതെന്നും നേതാക്കൾ പറഞ്ഞു.എന്നാൽ കൊടിമരം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് എം ഇ എസ് കോളേജ് ജംഗ്ഷനിൽ  പ്രതിഷേധ പ്രകടനവും പുതിയ കൊടിമരവും സ്ഥാപിക്കുമെന്നും ഇവർ പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജ്  രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി സി പി എമ്മിന്റെ  നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സംസ്ഥാന വ്യാപകമായി കെഎസ്‌ യു , യൂത്ത് കോൺഗ്രസ് , കോൺഗ്രസ്  ഓഫീസുകൾക്കെതിരെ  ആക്രമണം ഉണ്ടായിരുന്നു. റോഡരികിൽ സ്ഥാപിച്ച കൊടിമരങ്ങളും , ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു.
 എന്നാൽ എൻജിനീയറിങ് വിദ്യാർത്ഥിയുടെ കൊലപാതകത്തിലെ പ്രതിയെ കഴിഞ്ഞദിവസം പോലീസ്  പിടികൂടിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയായ നിഖിൽ പൈലിയെ  കസ്റ്റഡിയിൽ  വാങ്ങുന്നതിനായി പോലീസ് ശ്രമം ആരംഭിച്ചു.