Sunday, May 5, 2024
Local NewsNews

എരുമേലി പഞ്ചായത്ത് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്  ഭരണ സമിതി

എല്‍ ഡി എഫ് ഭരണ സമിതി 4.25 കോടി രൂപ നഷ്ടപ്പെടുത്തി……

‘പഞ്ചായത്തംഗങ്ങളുടെ മകളേയും – മരുമകളേയും നിയമവിദ്ധമായി നിയമിച്ചത് എല്‍ഡിഎഫ് ആണ് ……

.
എരുമേലിയിലെ പ്രതിപക്ഷത്തിന് അസൂയയെന്ന്…..

എല്‍ ഡി എഫ് ഭരണകാലത്തെ ഭരണ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് ആരോപണമെന്ന് ഭരണ പക്ഷം……

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണത്തിനെതിരെ ഇന്നലെ പ്രതിപക്ഷമായ എല്‍ ഡി എഫ് അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ , എല്‍ ഡി എഫ് ഭരണകാലത്തെ ഭരണ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് അവര്‍ ്് ആരോപണവുമായി വന്നതെന്ന്
യുഡിഎഫ് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പഞ്ചായത്തിന്റെ 116 സ്പില്‍ ഓവര്‍ പദ്ധതിയില്‍ വെറും രണ്ട് പദ്ധതി മാത്രമാണ് ചെയ്തത്. 4. 25 കോടി രൂപയുടെ നഷ്ടമാണ് പഞ്ചായത്ത് അന്ന് വരുത്തിയത്. എന്നാല്‍ തുടര്‍ന്ന് ഭരണത്തിലേറിയ യുഡിഎഫ് പഴയ 69 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും – അടുത്ത സാമ്പത്തിക വര്‍ഷത്തിലെ 109 പദ്ധതികളില്‍ 89 ടെന്ററാക്കി പൂര്‍ത്തീകരിച്ചിരിക്കുകയുമാണ്. പോത്ത് വിതരണ പദ്ധതി എല്‍ ഡി എഫ് ഭരണകാലത്ത് തന്നെ കാലതാമസം വന്നതിനെ തുടര്‍ന്ന് നിലച്ചതാണ്. എന്നാല്‍ യുഡിഎഫ് ആണ് ആ പദ്ധതി വീണ്ടും തയ്യാറാക്കി ജനങ്ങള്‍ക്ക് നല്‍കുന്നത്. മോശം പോത്തിനെ കൊടുത്തുവെന്ന പരാതി നിലനില്‍ക്കെയാണ് ബിനാമി പേരില്‍ കൊണ്ടുവന്ന കരാറുകാരെ ഒഴിവാക്കിയതെന്നും – സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും തന്നെയാണ്  പോത്തിനെ വാങ്ങുന്നതെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു .കവുങ്ങുംകുഴിയില്‍ കഴിഞ്ഞ ഭരണ സമിതി കൂട്ടിയിട്ട മാലിന്യമാണ് ഇപ്പം കയറ്റിക്കൊണ്ടുപ്പോകുന്നത്. എന്നാല്‍ നിലവില്‍ ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തരം തിരിക്കാതെ തന്നെ ഏജന്‍സി കൊണ്ടു പോകുന്നതിനാലാണ് തൊഴിലാളികളെ പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരമാണ് പിരിച്ചു വിട്ടതെന്നും എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം ഇഷ്ടപ്രകാരം മുക്കൂട്ടുതറയില്‍ ഒരാളെ നിയമിച്ചതാണ് കര്‍ശന നടപടി പഞ്ചായത്ത് എടുക്കേണ്ടി വന്നതെന്നും അംഗങ്ങള്‍ പറഞ്ഞു.9.45 രൂപയ്ക്ക് മാലിന്യം ഏജന്‍സിക്ക് കൊടുക്കുമ്പോള്‍ പിന്നെതൊഴിലാളികളുടെ ആവശ്യമില്ലെന്നും – ഇവര്‍ക്ക് പഞ്ചായത്ത് 1.25 ലക്ഷം രൂപയാണ് ശമ്പളം നല്‍കുന്നതെന്നും ഇത് ഇപ്പോള്‍ ലാഭമാണെന്നും അംഗങ്ങള്‍ പറഞ്ഞു. ലീഗല്‍ സര്‍വീസസ് അതോറട്ടി എരുമേലിയില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ച് സെക്രട്ടറിയെ അറിയിച്ചെങ്കിലും , സെക്രട്ടറി കത്ത് ആരേയും കാണിച്ചില്ലെന്നും – ജനങ്ങളെ അറിയിക്കാന്‍ കഴിയാതെ വന്നുവെന്നും , അധികൃതര്‍ വന്നപ്പോഴാണ് കാര്യം പഞ്ചായത്ത് സമിതി അറിയുന്നതെന്നും ഇക്കാര്യത്തില്‍ സെക്രട്ടറിയോട് എതിര്‍ക്കുകമാത്രമാണ് ഉണ്ടായത്. എന്നാല്‍ പ്രതിപക്ഷ എല്‍ ഡി എഫ് അംഗങ്ങള്‍ ഉദ്യോഗസ്ഥരേയും – ഭരണ സമിതിയേയും രണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെ പൊളിച്ചതാണ് ഇപ്പോഴത്തെ ഇവരുടെ പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യവും – അപകടവും ഉണ്ടാകാതിരിക്കാനാണ് കടവുകളുടെ എണ്ണം കൂട്ടിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ ലൈഫ് ഗാര്‍ഡായി നില്‍ക്കുന്ന അതേ കടവില്‍ എല്‍ ഡി എഫിലെ വാര്‍ഡംഗത്തിന്റെ മകനും ഉള്ള കാര്യം ഇവര്‍ മറച്ചു പിടിച്ചാണ് ആരോപണം ഉന്നയിച്ചതെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.യുവതി പ്രവേശന പ്രക്ഷോഭ വേളയില്‍ ശബരിമലയേയും – അയ്യപ്പ ഭക്തര്‍ക്കുമെതിരെ പ്രവര്‍ത്തിച്ച സര്‍ക്കാരും എല്‍ഡിഎഫ് അംഗങ്ങളുമാണ് എരുമേലി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു.  എല്‍ ഡി എഫ് ഘടക കക്ഷിയായ സി പി ഐയുടെ ജില്ല പഞ്ചായത്ത് അംഗം അനുവദിച്ച ആംബുലന്‍സ് പത്തരമാസം കിടന്ന് തുരുമ്പ് എടുത്തിട്ടും സര്‍വ്വീസ് നടത്താതെ കിടന്നപ്പോഴാണ് യുഡിഎഫ് ഭരണ സമിതിയാണ് ആ ആംബുലന്‍സ് പാലിയേറ്റീവ് കെയര്‍ സേവനത്തിനായി വിട്ടു നല്‍കിയതെന്നും അംഗങ്ങള്‍ പറഞ്ഞു. അംഗന്‍വാടി ടീച്ചര്‍ നിയമനത്തില്‍ എല്‍ഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഇന്റര്‍വ്യൂ നടന്നത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള ക്രിത്യമായ മറുപടി പറഞ്ഞതും – പരിചയവുമുള്ളവരേയുമാണ് ടീച്ചര്‍മാരായി തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഒരു തരത്തിലുമുള്ള അഴിമതിയും നടത്തിയിട്ടില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മകളെ പഞ്ചായത്തില്‍ സ്ഥിര നിയമനം നല്‍കിയതും – മറ്റൊരു പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമകളെ സൈറന്‍ ഓപ്പറേറ്റിംഗ് ജോലിയില്‍ നിയമിക്കുകയും പിന്നീട് പഞ്ചായത്ത് ക്ലര്‍ക്കായി മാറ്റി നിയമിച്ച എല്‍ഡിഎഫ് ആണ് ആരോപണം ഉന്നയിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , വൈസ് പ്രസിഡന്റ് ഇ ജെ ബിനോയി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയ ലിസി സജി, മറിയാമ്മ ജോസഫ് , മറ്റ് പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, പ്രകാശ് പള്ളിക്കൂടം, മാത്യു ജോസഫ് എന്നിവര്‍ സംസാരിച്ചു.