Friday, March 29, 2024
keralaNews

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; അദ്ധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അദ്ധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസ് എടുത്തിട്ടും അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.കണ്ണൂരില്‍ നിന്നാണ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ കണ്ണൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും പിടികൂടിയത്. തുടര്‍ന്ന് തൃശ്ശൂരില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തി. സുനില്‍ കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്ര   തിഷേധത്തെ തുടര്‍ന്ന് സുനില്‍ കുമാറിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അദ്ധ്യാപകരെ പൂട്ടിയിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അദ്ധ്യാപകനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ക്യാമ്പസിലെ താത്കാലിക അദ്ധ്യാപകനില്‍ നിന്നും പെണ്‍കുട്ടിയ്ക്ക് ശാരീരിക പീഡനം അനുഭവിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇതില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയ്ക്ക് പിന്തുണയുമായി എത്തിയ സുനില്‍ കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.