Sunday, May 19, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിലെ അവിശ്വാസം ; പ്രകാശ് പള്ളിക്കൂടം പ്രതികരിക്കുന്നു. 

എരുമേലി പഞ്ചായത്തിലെ അവിശ്വാസത്തിന് വരാതിരുന്ന വാർഡംഗം പ്രകാശ് പള്ളിക്കൂടം പ്രതികരിക്കുന്നു.കോൺഗ്രസിനെ ഒന്നാകെ നാണം കെടുത്തി – വഞ്ചിച്ചുവെന്ന് പറയുന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെയാണ്  വിശദീകരണമായി  വാര്‍ഡംഗം പ്രകാശ് പള്ളിക്കൂടം രംഗത്ത് എത്തിയത്.
പഞ്ചായത്തുമായി ബന്ധപ്പെട്ട് ഒരു വ്യാജ ഒപ്പ്  കേസ്  നിലവിലുണ്ട്. അവിശ്വാസ പ്രമേയത്തിൽ പങ്കെടുത്താൽ ഈ കേസ് രജിസ്റ്റർ ചെയ്യുമെന്നും 3 വർഷം വരെ  തടവുശിക്ഷ ലഭിക്കാവുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അടക്കം വരുന്ന സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇന്നലെ വരാതിരുന്നതെന്നും പ്രകാശ് പള്ളിക്കൂടം പറഞ്ഞു. കേസും -വഴക്കുമായി പോയാൽ താൻ ഒറ്റക്ക് മാത്രമേ അനുഭവിക്കാൻ  കാണുകയൊള്ളൂയെന്നും കേരള ബ്രേക്കിംഗ് ന്യൂസിനോട്
പ്രകാശ് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് വിവരങ്ങളെല്ലാം  കോൺഗ്രസിലെ നേതാക്കൾക്കും, മറ്റ് പഞ്ചായത്തംഗങ്ങൾക്കും  അറിയാം. കോൺഗ്രസിന്റെ പല കമ്മറ്റികളിലും താൻ ഇക്കാര്യം അറിയിച്ചതുമാണ്.കേസിനെ ഭയന്നാണ് ഇതെല്ലാം സംഭവിച്ചത്. കേസിൽ അന്തിമ തീരുമാനം ഉണ്ടായാൽ താൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും പ്രകാശ്  പറഞ്ഞു.