Friday, May 17, 2024
indiaNewsSportsworld

ഇംഗ്ലീഷ് ടീമില്‍ അഴിച്ചുപണി ;മൂന്നാം ടെസ്റ്റിനുളള ടീമിലേക്ക് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് മലാനെ തിരിച്ചുവിളിച്ചു.

ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരായ പരാജയത്തിനുശേഷം ഇംഗ്ലീഷ് ടീമില്‍ അഴിച്ചുപണി. മൂന്നാം ടെസ്റ്റിനുളള ടീമിലേക്ക് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് മലാനെ തിരിച്ചുവിളിച്ചു. മോശം ഫോമിനെതുടര്‍ന്ന് സാക്ക് ക്രൗളി, ഡോം സിബ്ലി എന്നിവരെ ഒഴിവാക്കി. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് മലാന്‍ ടെസ്റ്റ് സ്‌ക്വാഡിലെത്തുന്നത്. 2018 ഓഗസ്റ്റിലാണ് താരം ഇംഗ്ലണ്ടിനായി അവസാനമായി ടെസ്റ്റ് കളിച്ചത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പിച്ചിരുന്നു.ബൗളര്‍ സഖ്വിബ് മഹ്‌മൂദിനെയും ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 25ന് ലീഡ്സില്‍ തുടങ്ങും. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.