Tuesday, May 14, 2024
keralaNews

കനത്ത മഴ; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വാക്‌സിനേഷന്‍ മാറ്റിവെച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വെള്ളിയാഴ്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.വാക്‌സിനേഷന്‍ മാറ്റിവെച്ച വിവരം ജില്ല കലക്ടര്‍മാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലര്‍ട്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.