Friday, May 3, 2024
Local NewsNews

എരുമേലി ചന്ദനക്കുടം – പേട്ടതുള്ളൽ ഇന്ന്  യോഗം

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്
 തീർഥാടന സമാപനം കുറിച്ചുകൊണ്ട്  എരുമേലിയിൽ നടക്കുന്ന ചന്ദനക്കുടം പേട്ടതുള്ളൽ ചടങ്ങുകളുടെ  ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായുള്ള
യോഗം ഇന്ന് ( 07/01/21വെള്ളി)  ചേരും. ഉച്ചകഴിഞ്ഞ് 3.30ന് എരുമേലി ദേവസ്വം ഹാളിലാണ് യോഗം.ജനുവരി 10 ന്  ചന്ദനക്കുടവും , 11 ന്  പേട്ടതുള്ളൽ നടക്കും. എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ യോഗത്തിൽ അധ്യക്ഷത വഹിക്കും .
യോഗത്തിൽ വിവിധ വകുപ്പ് തല പ്രതിനിധികളും  പങ്കെടുക്കും.