Tuesday, May 21, 2024
keralaNews

‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്

ഇക്കയ്ക്ക് എന്നോട് വലിയ സ്‌നേഹമാണ്’;

പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയ സംഭവം ലവ് ജിഹാദെന്ന് കുടുംബം;

കാസര്‍കോട്ട് പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയ സംഭവം ലവ് ജിഹാദെന്ന് ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. അതേസമയം, കുടുംബത്തിന്റെ ഈ ആരോപണം പാടെ തള്ളുകയാണ് പോലീസ്.പെണ്‍കുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയില്‍ ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെയാണ് സ്വര്ണാഭരണങ്ങളുമായി കാമുകനൊപ്പം പോയത്.ഏപ്രില്‍ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്‌നേഹമാണ്’ എന്ന് എഴുതിയ ഒരുകുറിപ്പ് മുറിയില്‍ വച്ചശേഷമായിരുന്നു പോയത്.അഞ്ജലിയുടെ പിതാവ് ആലിന്‍കീഴിലെ ശ്രീധരന്റെ പരാതിയില്‍ അമ്ബലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ലൗ ജിഹാദ് ആരോപണവുമായി കുടുംബം രംഗത്ത് വന്നത്.മതപരിവര്‍ത്തനം നടത്താന്‍ ലൗജിഹാദ് ശക്തികള്‍ മകളെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. അതേസമയം, കത്തില്‍ പറയുന്ന ഇക്ക ആരെന്ന് കണ്ടെത്താനും പൊലീസിന് സാധിച്ചില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ മൂന്ന് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്.ഇക്ക എന്ന് സൂചിപ്പിച്ചത് പള്ളിക്കര സ്വദേശിയായ യുവാവാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ ഇന്നലെ അയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അയാളല്ലെന്ന് ബോദ്ധ്യമായി.