Sunday, May 19, 2024
keralaNewspolitics

എരുമേലി ഗ്രാമപഞ്ചായത്തിൽ  നാല് സ്റ്റാൻന്റിംഗ്  കമ്മറ്റികളും കോൺഗ്രസിന്. 

പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ  വോട്ട് അസാധുവായി തുടർന്ന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട എരുമേലി ഗ്രാമപഞ്ചായത്തിൽ അല്പം മുമ്പ് നടന്ന നാല് സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസ് പ്രതിനിധികൾ വിജയിച്ചു .  ധനകാര്യ സ്റ്റാൻന്റിംഗ്  കമ്മറ്റി ചെയർമാനായി വൈസ് പ്രസിഡന്റ്  കൂടിയായ ഇ. ജെ ബിനോയ് ,ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാനായി എ.ആർ രാജപ്പൻ നായർ , വികസനകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാനായി മറിയാമ്മ ജോസഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ്  കമ്മറ്റി ചെയർമാനായി  സുനിമോൾ പി എസിനെയുമാണ് തിരഞ്ഞെടുത്തതെന്നും  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  ടി .വി ജോസഫ് പറഞ്ഞു. .