Sunday, May 5, 2024
Local NewsNews

എരുമേലി എം.ഇ .എസില്‍ ഇഫ്താര്‍ സംഗമം നടത്തി

എരുമേലി: എം.ഇ .എസ് യൂത്ത് വിംഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും ഭക്ഷ്യ കിറ്റ് വിതരണം നടത്തി.                                                                                                                           

യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോള്‍ സജി ഉദ്ഘാടനം നിര്‍വഹിച്ചു.എം ഇ എസ് യൂത്ത് വിംഗ് ഇനിയും മാതൃകപരമായ കാര്യങ്ങള്‍ ചെയ്ത് സമൂഹത്തില്‍ ഉന്നതിയില്‍ എത്തട്ടെയെന്ന് ജില്ലാ പ്രസിഡന്റ് എഞ്ചിനീയര്‍ എം എം ഹനീഫ് പറഞ്ഞു.താലൂക്ക് പ്രസിഡന്റ് സീ. യു അബ്ദുല്‍ കരീമില്‍ നിന്നും യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി റിഫാദ് സലാം പാറക്കല്‍ ആദ്യ ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങി. കോളേജ് ചെയര്‍മാന്‍ പി.എം അബ്ദുല്‍ സലാം, ചാത്തന്നൂര്‍ എന്ജിനീറിങ് കോളേജ് ചെയര്‍മാന്‍ നജീബ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍,ബ്ലോക്ക് മെമ്പര്‍ മാഗി ജോസഫ്, മെമ്പര്‍മാരായ സുബി സണ്ണി,നാസര്‍ പനച്ചി, ഷാനവാസ് തുടങ്ങിയവര്‍ പെരുന്നാള്‍ ആശംസകള്‍ നല്‍കി. പി.പി മമ്മൂട്ടി നന്ദി പ്രകാശിപ്പിച്ചു.