Friday, May 3, 2024
Local NewsNews

എരുമേലി ആശുപത്രി റോഡ് പഞ്ചായത്ത് സഞ്ചാരയോഗ്യമാക്കി

എം എല്‍ എയുടെ പ്രഖ്യാപനം വെറും വാഗ്ദാനം
എരുമേലി: നൂറുകണക്കിന് സാധാരണക്കാരുടേയും – ശബരിമല തീര്‍ത്ഥാടകരുടേയും ഏക ആശ്രയമായ എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കുള്ള റോഡ് എരുമേലി ഗ്രാമ പഞ്ചായത്ത് റെറ്റല്‍പാകി സഞ്ചാരയോഗ്യമാക്കിയതായി വാര്‍ഡംഗം നാസര്‍ പനച്ചി പറഞ്ഞു. ആശുപത്രി റോഡ് സഞ്ചാര യോഗ്യമാക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചതായും ഉടനെ പണിയുമെന്നും എം എല്‍ എ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ തീര്‍ത്ഥാടനത്തിന് മുമ്പ് തന്നെ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് അവലോകന യോഗത്തിലും പറഞ്ഞുവെങ്കിലും ഇതുവരെ നടപടിയാകാത്തതുകൊണ്ടാണ്  പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കിയതെന്നും നാസര്‍ പനച്ചി പറഞ്ഞു. ശബരിമല ഫണ്ട് ഒരു ലക്ഷം രൂപ ഉപയോഗിച്ച് കാഷ്വാലിറ്റി മുതല്‍ 30 മീറ്ററാണ് റ്റൈല്‍ പാകുന്നത്. കാഞ്ഞിരപ്പള്ളിയിലെ മരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ റോഡിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞെതെന്നും അതുകൊണ്ടാണ് ആശുപത്രി റോഡ് പഞ്ചായത്ത് പണിതതെന്നും നാസര്‍ പനച്ചി പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മറ്റ് പഞ്ചായത്ത് അംഗങ്ങളായ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലിസി സജി, പ്രകാശ് പള്ളിക്കൂടം എന്നിവരുടെ നേതൃത്വത്തില്‍ റോഡ് പണി പൂര്‍ത്തീകരിച്ചത്.