Tuesday, May 21, 2024
keralaNewsObituary

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ആലപ്പുഴ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അനന്തജിത്ത് ഇടുക്കി കല്ലാര്‍ സ്വദേശിയാണ്. മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.