Thursday, May 2, 2024
keralaLocal NewsNews

എരുമേലിയിൽ വൻ മോഷണം:ശബരിമല തീർഥാടകരുടെ  കാർ തകർത്ത് 7 ഫോണും 50,000 രൂപയും കവർന്നു . 

എരുമേലി: എരുമേലിയിൽ വൻ മോഷണം.ശബരിമല തീർത്ഥാടനത്തിനെത്തിയ അയ്യപ്പഭക്തരുടെ കാർ തകർത്തു 7 ഫോണുകളും 50,000 രൂപയും കവർന്നു
എരുമേലി ഓരുങ്കൽ കടവിന് സമീപം ഇന്ന് വെളുപ്പിന് 3 30 ഓടെയായിരുന്നു മോഷണം.തമിഴ്നാട് തേനി സ്വദേശികളായ പത്തംഗസംഘം ഇന്ന്   വെളുപ്പിനെ മൂന്നു മണിയോടെയാണ് എരുമേലിയിൽ എത്തുന്നത്.എരുമേലിയിലെത്തി  കുളിക്കുന്നതിനായി ഓരുങ്കൽ  കടലിലേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീടിന്റെ  പറമ്പിലാണ് വാഹനം പാർക്ക്  ചെയ്തിരുന്നത്.ഡ്രൈവറടക്കം മുഴുവൻ തീർഥാടകരും അര കിലോമീറ്ററോളം സഞ്ചരിച്ച് കടവിലെത്തി കുളി കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇതേ തുടർന്ന് തീർത്ഥാടകർ എരുമേലി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എരുമേലി എസ്.എച്ച് ഒ  മനോജ് മാത്യു, എസ്.ഐ എംഎസ് അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി  അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കാറിന്റെ ഇടതുവശത്തുള്ള സൈഡ് ഗ്ലാസ് തകർത്താണ് മോഷണം നടന്നിരിക്കുന്നത്. കാറിനകത്ത് കയറിയ  മൊബൈൽ ഫോണുകളും,ക്യാഷ് മടങ്ങുന്ന സഞ്ചി ഉൾപ്പെടെയാണ് കൊണ്ടുപോയതെന്നും  എരുമേലി  മനോജ് മാത്യു പറഞ്ഞു.വിരലടയാള വിദഗ്ധ ജെനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത് .എരുമേലി ടൗണുമായി  ബന്ധപ്പെട്ട മേഖലകളിൽ പോലീസ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിനാൽ ടൗണിൽ മോഷണം കുറവാണ് .എന്നാൽ എരുമേലി ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ മോഷണം നടന്നിരിക്കുന്നത് .