Wednesday, May 8, 2024
keralaNews

എരുമേലിയിൽ  പെൺകുട്ടിയുടെ സ്വർണ്ണപാദസരം നഷ്ടപ്പെട്ടു; സിസിടിവിയുടെ സഹായത്തോടെ  പോലീസ് കണ്ടെടുത്തു.  

എരുമേലി: എരുമേലി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പെൺകുട്ടിയുടെ സ്വർണ്ണപാദസരം നഷ്ടപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് സ്വർണ്ണ പാദസ്വരം  കണ്ടെടുത്തു നൽകി.എരുമേലി കൊരട്ടി സ്വദേശി പനംന്താനത്ത്  ഷാജിയുടെ കൊച്ചുമകളുടെ അര പവന്റെ  സ്വർണ്ണ പാദസരമാണ് നഷ്ടപ്പെട്ടത്.കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ക്ഷേത്രദർശനത്തിന് എത്തിയ ഇവർ റോഡരികിൽ കാർ പാർക്ക് ചെയ്ത ശേഷം ക്ഷേത്രത്തിൽ എത്തുകയും  തിരികെ വന്നപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.ഉടനെ തന്നെ പരിശോധന നടത്തിയെങ്കിലും പാദസ്വരം കണ്ടെത്താനായില്ല.ഇതേതുടർന്ന് എരുമേലി പോലീസിൽ പരാതി നൽകുകയായിരുന്നു.എരുമേലി പോലീസിന്റെ നിയന്ത്രണത്തിലുള്ള സിസിടിവി വഴി സംഭവം നടന്ന ദിവസം മുതൽ രണ്ടു ദിവസം അതുവഴി കടന്നുപോയ മുഴുവൻ പേരെയും വിശദമായി പരിശോധിക്കുന്നതിനിടെ സ്വർണ്ണപാദസരം സംബന്ധിച്ച് സൂചന ലഭിക്കുകയായിരുന്നു. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുനിന്നും നടന്നു വരുകയായിരുന്ന  രണ്ടു പേർ റോഡരികിൽ നിന്നും കുനിഞ്ഞു എന്തോ എടുക്കുന്നതായി  ഇന്ന് രാവിലെ സിസിടിവി കണ്ടെത്തുകയായിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് എരുമേലി പോലീസ് എസ് എച്ച് മനോജ് മാത്യുവിനെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധമായ പരിശോധനയിലാണ്  സ്വർണ്ണ പാദസരം എടുത്തവരെ തിരിച്ചറിഞ്ഞത്.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ താൽക്കാലിക കടയിൽ നിൽക്കുന്ന രണ്ടു ജോലിക്കാരിൽ നിന്നുമാണ് സ്വർണ്ണപാദസരം കണ്ടെടുക്കുകയായിരുന്നു.എന്നാൽ  പരാതിയില്ലാത്തതിനാൽ സ്വർണ്ണപാദസരം വാങ്ങി ഇവരെ വിട്ടയക്കുകയും ചെയ്തു. നഷ്ടപ്പെട്ടുപോയ സ്വർണ്ണപാദസരം വീണ്ടെടുക്കുന്നതിനായി  എരുമേലി പോലീസ് സ്റ്റേഷനിലെ എസ്. ഐ അനീഷ് . എം, എസ്, പിആർഒ ബ്രഹ്മദാസ് , എസ് സിപിഒ റ്റെറ്റസ്, ഹൈടെക് കൺട്രോൾ റൂം സിപിഒ അനീഷ് കെ എൻ ,  സജുമോൻ എൻ കെ , സുജിത്ത് എം.വി എന്നിവരുടെ സഹായത്തോടെയാണ്  സ്വർണ്ണപാദസരം കണ്ടെടുത്തത്.സ്വർണ പാദസരം എരുമേലി സ്റ്റേഷനിൽ വച്ച് എരുമേലി എസ് എച്ച് ഒ  മനോജ് മാത്യു  ഉടമയ്ക്ക് നൽകുകയും ചെയ്തു. എരുമേലി പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈടെക് സിസിടിവി കൺട്രോൾ റൂമിന്റെ  പ്രവർത്തനം മാതൃകാപരമായി തീരുകയാണ്.നിരവധി സംഭവങ്ങൾ കണ്ടെത്തുന്നതിൽ  സിസിടിവിയുടെ പ്രവർത്തനവും  ഏറെ സഹായകരമായിട്ടുണ്ട് .
മികച്ച കുറ്റാന്വേഷണത്തിനുള്ള വകുപ്പുതല അവാർഡ് ലഭിച്ച എസ് എച്ച് ഒ  മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എരുമേലി പോലിസിന് മികച്ച നേട്ടമാണിത്.