Friday, April 26, 2024
Local NewsNews

എരുമേലിയില്‍ രോഗികളുടെ ജീവനെടുക്കുന്ന ആശുപത്രി റോഡ്

എരുമേലി:നൂറുകണക്കിന് രോഗികളെത്തുന്ന എരുമേലി സാമൂഹിക കേന്ദ്രമായ ആശുപത്രിയിലേക്കുള്ള റോഡാണ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്.പോലീസ് സ്റ്റേഷന്‍, സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തിലേക്കുള്ള വഴി അടക്കം നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ വഴിയാണിത്. കഴിഞ്ഞ മഴവെള്ളപ്പൊക്കത്തില്‍ ടൗണില്‍ നിന്നും ആശുപത്രിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നു.
പോലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗം നന്നാക്കിയെങ്കിലും 200 മീറ്ററിലധികം വരുന്ന ആശുപത്രിയിലേക്കുള്ള വഴിയാണ് കാല്‍ നടയാത്രക്ക് പോലും പറ്റാതായിത്തീര്‍ന്നിരിക്കുന്നത്. ഇന്നലെ ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവിടെ വീഴുകയും ചെയ്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുേമ്പോഴും രോഗികള്‍ക്ക് സുരക്ഷിതമായി ആശുപത്രിയിലെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.                                                       എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആശുപത്രി വികസന സമിതിയില്‍ റോഡ് അടിയന്തിരമായി നന്നാക്കണമന്ന് പറഞ്ഞിട്ട് മാസങ്ങായിട്ടും നടപടി ഉണ്ടായില്ല. അടിയന്തിരായി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു,