Friday, May 17, 2024
Local NewsNews

എരുമേലിയില്‍ പുരസ്‌കാര സമര്‍പ്പണവും

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ് എസ് സി പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാശ്രേഷ്ഠ പുരസ്‌കാരവും – അനുമോദന സമ്മേളനവും നാളെ നടക്കും. നാളെ രാവിലെ 11 മണിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി പുരസ്‌കാര സമര്‍പ്പണം നടത്തും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും.എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാര്‍ , കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍കുമാര്‍ , എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സക്കറിയ ഡൊമനിക്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ സാമുദായിക – സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും കമ്മറ്റി ചെയര്‍മാന്‍ സലിം കണ്ണങ്കര , കണ്‍വീനര്‍ രവീന്ദ്രന്‍ എരുമേലി പറഞ്ഞു.