Thursday, May 16, 2024
keralaNews

കോന്നി ആനക്കൂട്ടിലെ ജൂനിയര്‍ സുരേന്ദ്രന്‍ ചരിഞ്ഞു.

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ജൂനിയര്‍ സുരേന്ദ്രന്‍ ചരിഞ്ഞു. ദഹന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മാത്രമാണ് പ്രായം. കോന്നിയിലെത്തിച്ച മൂന്നാമത്തെ കുട്ടിയാനയാണ് ചരിയുന്നത്.നിലമ്പൂര്‍ വനത്തില്‍ നിന്നും കൂട്ടംതെറ്റിയ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയെ ഒരു മാസം മുന്‍പാണ് കോന്നിയിലെത്തിച്ചത്. വയനാട്ടിലെത്തിച്ച് പരിചരണം നല്‍കിയ ശേഷം കോന്നിയിലേക്ക് കൊണ്ടുവരികയായിരുന്നു. അന്ന് തന്നെ ഡോക്ടര്‍മാര്‍ ആനക്കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാളെ അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ഇന്ന് രാവിലെ എട്ടരയോടെ ചരിഞ്ഞത്.