Friday, May 10, 2024
Local NewsNews

എരുമേലിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് എജുക്കേഷണല്‍ കൗണ്‍സിലിംഗ് നല്‍കി

എരുമേലി: പാരാമെഡിക്കല്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതാത് മേഖലയില്‍ അറിവുകള്‍ നേടാനായി പ്രത്യേക കൗണ്‍സില്‍ നടത്തി. ഭയപ്പാട് ഇല്ലാതെ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനാണ് കൗണ്‍സിലിംഗ് സംഘടിപ്പിച്ചത്.            എരുമേലി , ഈരാറ്റുപേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ കോളേജ് ഓഫ് പാരാമെഡിക്കലും, എപിജെ കോളേജ് ഓഫ് പാരാമെഡിക്കലും ചേര്‍ന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. എരുമേലി കെടിഡിസിയില്‍ നടന്ന പരിപാടി എരുമേലി നിര്‍മ്മല സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റും പ്രമുഖ സൈക്കോളജിസ്റ്റുമായ സിസ്റ്റര്‍ റ്റെസി മരിയ ഉദ്ഘാടനം ചെയ്തു. എരുമേലി ജവഹര്‍ കോളേജ് ഓഫ് പാരാമെഡിക്കല്‍ എംഡി സീതി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പെരുവന്താനം കോളേജിലെ ബിഎസ്ഇ ഫിസിയോളജി വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു . ജവഹര്‍ കോളേജ് പ്രിന്‍സിപ്പല്‍ സാലിഹ് സി വി , എപിജെ കോളേജ് പ്രിന്‍സിപ്പല്‍ സാദിയ സത്താര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ നടത്തിയ സെമിനാറിന് ശേഷം വിശിഷ്ടാധിതികളേയും – വിദ്യാര്‍ത്ഥികളിലെ ആദരിച്ചു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം മുന്നൂറില്‍ അധികം പങ്കെടുത്തു.