Friday, May 17, 2024
indiaNewsObituary

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

 

 

 

 

 

 

ദില്ലി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.