Friday, May 17, 2024
Local NewsNews

എരുമേലിയില്‍ നബിദിനാഘോഷം നടത്തി

എരുമേലി: എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ നടന്ന നബിദിന ഘോഷം നടത്തി. നബിദിന ഘോഷയാത്ര പൂഞ്ഞാര്‍ എം എല്‍ എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍കരീം വെട്ടിയാനിക്കല്‍, ജമാഅത് സെക്രട്ടറി കരീം ചക്കാലക്കല്‍, ജോയിന്‍ സെക്രട്ടറി നിസാര്‍ പ്ലാമൂട്ടില്‍, ഖജാന്‍ജി ഹാജി സി യു അബ്ദുല്‍ കരീം, ഇമാം ഹാമിദ് ഖാന്‍ ബാഖവി, അസിസ്റ്റന്റ് ഇമാം സുലൈമാന്‍ മൗലവി, ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരായ അന്‍സാരി പാടിക്കല്‍, ഫൈസല്‍ മാവുങ്കല്‍ പുരയിടം, ഷിഹാബ് പുതുപ്പറമ്പില്‍, അജ്മല്‍ വിലങ്ങുപാറ, നാസര്‍ പനച്ചിയില്‍, ചരള, കരിങ്കല്ലുമൂഴി,നേര്‍ച്ചപാറ, കൊരട്ടി പാതിക്കകാവ്, മണിപ്പുഴ, ആനക്കല്ല് എന്നീ സ്ഥലങ്ങളിലെ ശാഖാ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ ഇമാംമീങ്ങള്‍, നൂറ് കണക്കിന് ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു. കൂടാതെ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്ത മദ്രസകള്‍ക്ക് ജമാഅത്ത് വക ഉപഹാരം നല്‍കി.