Monday, April 29, 2024
Local NewsNews

എരുമേലിയില്‍ തീര്‍ത്ഥാടക നിയന്ത്രണത്തിന് ഇളവ്

എരുമേലി : എരുമേലിയില്‍ ഇന്നലെ രാത്രി വരെ തുടര്‍ന്ന നിയന്ത്രണത്തിന് ഇന്ന് രാവിലെയോടെ ഇളവ് നല്‍കിയതായി എരുമേലി എസ് എച്ച് ഒ – ഇ എസ് ബിജു പറഞ്ഞു. ഇന്നലെ രാത്രി രണ്ട് മണി വരെ എരുമേലിയില്‍ പാര്‍ക്കിംഗ് മൈതാനങ്ങളിലും , എരുമേലി – പമ്പ പാതയിലും തീര്‍ത്ഥാടക വാഹനങ്ങള്‍ പിടിച്ചിട്ടിരുന്നു.                                                                                                                                                                         എരുമേലിയിലെ ദേവസ്വം ബോര്‍ഡ് വക പാര്‍ക്കിംഗ് മൈതാനമടക്കം സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ പിടിച്ചിട്ടിരുന്നു. എരുമേലി കൂടാതെ എം ഇ എസ് ജംഗഷന്‍, തുലാപ്പള്ളി ജംഗഷന്‍, മുക്കുട്ടുതറ അടക്കം ഭാഗത്താണ് കൂടുതലായും വാഹനങ്ങള്‍ പിടിച്ചിട്ടത് . എന്നാല്‍ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതില്‍ പ്രതിഷേധിച്ച് അയ്യപ്പ ഭക്തര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു .                                                                                                                                            എന്നാല്‍ ഇന്ന് രാവിലെ നിലയ്ക്കല്‍ അടക്കം പമ്പയിലും മറ്റും തിരക്ക് കുറഞ്ഞതാണ് എരുമേലി യടക്കം വരുന്ന കേന്ദ്രങ്ങളില്‍ ഇളവ് വരാന്‍ കാരണമായത് . എന്നാല്‍ മണ്ഡല കാല പൂജകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തീരക്ക് വര്‍ദ്ധിക്കാനാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.