Monday, May 6, 2024
Local NewsNews

എരുമേലിയില്‍ തിരക്ക് നിയന്ത്രണ വിധേയം: വാഹനങ്ങള്‍ പിടിച്ചിട്ടില്ല

എരുമേലി: മകരവിളക്കിന് നട തുറന്നത് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തീര്‍ത്ഥാടക വാഹനങ്ങള്‍ പിടിച്ചിട്ട സംഭവത്തില്‍ അയ്യപ്പഭക്തര്‍ക്ക് വലിയ ദുരിതം നല്‍കിയെങ്കിലും ഇന്ന് രാവിലെ മുതല്‍ എരുമേലിയില്‍ ഒരു വാഹനം പോലും പിടിച്ചിട്ടില്ല.എരുമേലിയിലെ ചെറുതും വലുതുമായ 23 ഓളം പാര്‍ക്കിംഗ് മൈതാനങ്ങളെക്കൂടാതെ, പ്രധാന പാതകളിലും – സമാന്തര പാതകളിലും വാഹനങ്ങള്‍ പിടിച്ചിട്ടിരുന്നു .

എന്നാല്‍ ഇന്ന് രാവിലെ എരുമേലിയില്‍ തിരക്ക് അനുഭവപ്പെട്ടെങ്കിലും വാഹനങ്ങള്‍ പിടിച്ചിടുന്ന നടപടിയിലേക്ക് എത്തിയില്ല. മിക്ക പാര്‍ക്കിംഗ് മൈതാനങ്ങളിലും വാഹനങ്ങള്‍ നല്ലതുപോലെ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാക്കിയതും ഗുണകരമായി. എന്നാല്‍ രണ്ടും മൂന്നും ദിവസത്തെ പാര്‍ക്കിംഗ് പാര്‍ക്കിംഗ് എടുത്ത കരാറുകാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല യോഗത്തില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കരാറുകാര്‍ തന്നെയാണെന്ന പോലീസിന്റെ വാദം തെറ്റാണെന്നും കരാറുകാര്‍ പറയുന്നു.രണ്ട് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ തുറസായ മൈതാനത്തും – റോഡിലും വാഹനങ്ങള്‍ പിടിച്ചിടുകയും – വെള്ളം പോലും ലഭിക്കാതെ വന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

തീര്‍ത്ഥാടക വാഹനങ്ങള്‍ കടത്തിവിടാതെ കെ എസ് ആര്‍ റ്റി സി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുന്നതിനെതിരെയുമായിരുന്നു പ്രതിഷേധം. വാഹനങ്ങള്‍ പിടിച്ചിടുന്നത് വഴി അയ്യപ്പ ഭക്തര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് അയ്യപ്പ ഭക്തര്‍ തന്നെ പറയുമ്പോഴും, പ്രതിഷേധത്തിന് പിന്നില്‍ കരാറുകാരാണെന്ന് പറയുന്നത് ശരിയല്ലന്നും ഇവര്‍ പറയുന്നു .