Thursday, May 16, 2024
keralaNews

ഓട്ടോക്കാരുടെ പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും

എരുമേലി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എരുമേലി ടൗണിൽ ഓട്ടോടാക്സിക്കാരുടെ പാർക്കിംഗ് സ്ഥലത്ത് ബോർഡ് വച്ച സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു. പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ  പാർട്ടി ,യൂണിയൻ പ്രതിനികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എസ് എച്ച് ഒ മനോജ് മാത്യു,റ്റി എസ് കൃഷ്ണകുമാർ , നാസർ പനച്ചി, വി.ഐ അജി, അനുശ്രീ സാബു , വി പി സുഗതൻ , പി എം ഇർഷാദ് എന്നിവരും യൂണിയൻ നേതാക്കളും പങ്കെടുത്തു. നാളെ രാവിലെ 10 മണിക്ക്  വ്യാപാരികളുമായി വീണ്ടും ചർച്ചെ ചെയ്യുമെന്നും ഓട്ടോകൾ അകലം പാലിച്ചു പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.