Friday, May 3, 2024
keralaLocal NewsNews

എരുമേലിയില്‍ അംഗന്‍വാടി ഇന്റര്‍വ്യൂ മാറ്റിവച്ചു

എരുമേലി: മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അന്തരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍
എരുമേലി പഞ്ചായത്തില്‍  ഇന്ന് നടത്താന്‍ തീരുമാനിച്ച അംഗന്‍വാടി ഇന്റര്‍വ്യൂ മാറ്റി വച്ചതായി പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79) ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്. പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തൊണ്ടയിലാണ് ക്യാന്‍സര്‍ ബാധിച്ചത്.