Friday, May 17, 2024
keralaLocal NewsNews

എരുമേലിയില്‍ യുദ്ധസ്മാരകം നിര്‍മ്മിക്കണം.നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി.

ദക്ഷിണമേഖലാ സെക്രട്ടറിയും എരുമേലി യൂണിറ്റു പ്രസിഡന്ററുമായ ശ്രീ.ബെന്നി കാരയ്ക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ; 1971-ലെ ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എരുമേലിയുടെ മണ്ണില്‍ നിന്നും പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്ത് വീര ചരമം പ്രാപിച്ച ശ്രി. ജാനേ സേട്ടിന്റെ ഓര്‍മ്മയ്ക്കായും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മറ്റനേകം ധീരയോദ്ധാക്കള്‍ക്കായും ഈ വൈകിയ വേളയിലെങ്കിലും ഒരു യുദ്ധസ്മാരകം നിര്‍മ്മിക്കുവാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അതിനു വേണ്ടി വിമുക്തഭടന്മാരുടെ അഖിലേന്ത്യാ സംഘടനയായ നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റി എരുമേലി യൂണിറ്റ് മുന്നിട്ടിറങ്ങുകയാണെന്നും പ്രസ്താപിക്കുകയുണ്ടായി.

സ്ഥലത്തിന്റെ ഇന്നത്തെ വിലയും നിര്‍മ്മാണച്ചിലവുകളും ഒരു വന്‍ ബാധ്യത ആകുമ്പോള്‍ പഞ്ചായത്തില്‍ നിന്നും പ്രസ്തുത നിര്‍മ്മാണത്തിന് അനുയോജ്യമായ പഞ്ചായത്ത് വക സ്ഥലം കണ്ടെത്തി നല്കുവാന്‍ പഞ്ചായത്തു കമ്മറ്റിയോട് ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു. സെക്രട്ടറി രമേശ് കുമാര്‍ ,രക്ഷാധികാരി പീരുക്കുട്ടി വെട്ടിയാനിക്കല്‍, വൈ: പ്രസി. മധുസൂദന്‍ ,സി.എസ് .മാത്യു തുടങ്ങിയവര്‍ സംസാരിച്ചു .