Wednesday, May 15, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടം ; നാലുപേര്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

കാഞ്ഞിരപ്പള്ളി : വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കാഞ്ഞിരപ്പള്ളി എലഗന്‍സ് ഹോട്ടലിന് സമീപത്തുവച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രിയില്‍.മൂന്നുപേരുടെ പരുക്ക് ഗുരുതരം.പത്രവിതരണത്തിനു ശേഷം തിരികെ പോവുകയായിരുന്ന ജീപ്പും, എതിരെ വശത്തുനിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന പാറത്തോട് സ്വദേശികളായ മൂന്നു യാത്രക്കരെയും ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാറത്തോട് അറഫാ പള്ളിക്ക് സമീപം താമസിക്കുന്ന അന്‍വര്‍ ഹക്കീം, അബൂബക്കര്‍, നിയാസ് എന്നിവരാണ് അപകടത്തില്‍ പെട്ട കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ മൂവരെയും ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗളം ദിനപത്രം വിതരണം ചെയ്യുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് ഡ്രൈവര്‍ അതിരമ്പുഴ സ്വദേശി ബേബിയും പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.